
ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് കൊടിയേറി. ഇനിയുള്ള ഒന്നര മാസം ആവേശത്തിന്റെ നാളുകളാണ്. ഇത്തവണ ക്രിക്കറ്റ് ആരാധകർക്ക് മത്സരങ്ങൾ കാണാനുള്ള അവസരം ഒരുക്കുകയാണ് പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ഡേ-നൈറ്റ് മത്സരങ്ങൾ ഉൾപ്പെടെ ഫൈനൽ വരെ സൗജന്യമായി കാണാനാകും.
മൊബൈലിൽ മികച്ച ക്വാളിറ്റിയിൽ സൗജന്യമായാണ് ഓരോ മത്സരവും കാണാൻ സാധിക്കുക. ഇതോടെ, യാത്രയിലോ, വീടിന് പുറത്തോ ആണെങ്കിൽ പോലും ലൈവ് മത്സരങ്ങൾ ആരാധകർക്ക് മിസ് ചെയ്യേണ്ടി വരില്ല. സ്റ്റാൻഡേർഡ് വീഡിയോ ക്ലാരിറ്റി അപ്ഡേറ്റുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഉപഭോക്തൃ സൗഹൃദം മെച്ചപ്പെടുത്താൻ മാക്സ് വ്യൂ സൗകര്യവും ലഭ്യമാണ്. മത്സരങ്ങൾ കാണുന്ന വേളയിൽ അമിതമായി ഡാറ്റ വിനിയോഗിക്കാതിരിക്കാൻ ഉപഭോക്താക്കൾക്ക് ഡാറ്റ ഒപ്ടിമൈസ് ചെയ്യാനുള്ള ഫീച്ചറും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
Also Read: പാകിസ്ഥാന്റെ നികുതി പിരിവ് സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ല: ലോകബാങ്ക്
Post Your Comments