ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചുള്ള കത്ത് പുറത്തുവിട്ടതിന് പിന്നാലെ ട്വിറ്ററിലെ ബയോയിൽ തിരുത്തുമായി രാഹുല്‍ ഗാന്ധി. എ.ഐ.സി.സി പ്രസിഡന്റ് എന്ന ബയോ ആണ് തിരുത്തിയിരിക്കുന്നത്. പകരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗം, പാര്‍ലമെന്റ് മെമ്പര്‍ എന്നാണ് പുതിയ ബയോ ചേർത്തിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് ട്വിറ്ററിലൂടെ പുറത്തുവിട്ട കത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ പറയുകയുണ്ടായി.
Post Your Comments