Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKuwait

ഗാർഹിക തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്ന സ്പോൺസർമാർക്കെതിരെ നടപടിയുണ്ടാകും

കുവൈത്ത് : ഗാർഹിക തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്ന സ്പോൺസർമാർക്കെതിരെ നടപടിക്കൊരുങ്ങി കുവൈത്ത്. ഇത്തരം തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന സ്പോൺസർമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനാണ് സർക്കാരിന്റെ പുതിയ തീരുമാനം. തൊഴിലാളികളുടെ പരാതി വർധിച്ചതോടെയാണ് സർക്കാർ പുതിയ തീരുമാനമെടുത്തത്.

മാൻ പവർ അതോറിറ്റിയാണ് നടപടിയെടുക്കുന്നത്. അൽ ജരീദ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങൾ, വേതനം നൽകാതിരിക്കല്‍, പീഡനം തുടങ്ങി നിരവധി പരാതികളാണ് അധികൃതർക്ക് ലഭിക്കുന്നത്.

ഒരു സ്പോണ്‍സർക്കെതിരെ ഏഴും എട്ടും തവണ പരാതികൾ ലഭിക്കുന്ന സാഹചര്യമുണ്ട്. പരാതി ലഭിക്കുന്ന സ്പോണ്‍സർമാരെയും റിക്രൂട്മെന്റ് ഓഫീസുകളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി റിക്രൂട്മെന്റ് അനുമതി നിഷേധിക്കാനാണ് അതോറിറ്റി നീക്കം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button