റിയാദ്: സ്‌പോൺസർമാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി സൗദി ജവാസാത്ത്. സ്പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യാൻ അനുവദിക്കുന്നവർക്ക് ആറു മാസം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
അഞ്ച് വർഷത്തേക്ക് റിക്രൂട്ട്മെന്റ് അനുവദിക്കില്ലെന്നും ജവാസാത്ത് വ്യക്തമാക്കി. വിദേശ തൊഴിലാളിയെ സ്പോൺസറുടെ മറ്റു സ്ഥാപനങ്ങളിലോ, അല്ലെങ്കിൽ മറ്റെതെങ്കിലും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വേണ്ടിയോ ജോലി ചെയ്യാൻ അനുവാദം കൊടുക്കുന്ന സ്പോണ്സർമാർക്കാണ് ശിക്ഷ ലഭിക്കുക.
പിടിക്കപ്പെടുന്ന തൊഴിലാളിക്ക് മാത്രമല്ല അവരുടെ യഥാർഥ സ്പോൺസർമാർക്കും ശിക്ഷ ലഭിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Post Your Comments