മനാമ: രാജ്യത്തെ ഗാർഹിക ജീവനക്കാർക്ക് മെഡിക്കൽ പരിശോധനകൾ നടത്തുന്നതിനുള്ള ബുക്കിംഗ് സേവനം ആരംഭിച്ച് ബഹ്‌റൈൻ. ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മെഡിക്കൽ കമ്മീഷൻസ് ചീഫ് ഡോ ഐഷ അഹ്മദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ പരിശോധനകൾക്കായെത്തുന്ന ഇത്തരം ജീവനക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് തീരുമാനം സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: പെൻഷൻ വിതരണത്തിന് ഇടനിലക്കാരെ ഒഴിവാക്കുന്നു, സ്പർശിന്റെ സേവന കേന്ദ്രങ്ങളാകാൻ ഈ ബാങ്കുകൾ
രാജ്യത്തെ പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ഓൺലൈൻ സംവിധാനത്തിലൂടെ പ്രദേശം, ചെലവ് എന്നിവയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ പരിശോധന നടത്തുന്നതിനുള്ള ആരോഗ്യ കേന്ദ്രം തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
മുൻകൂർ ബുക്കിംഗ് നടത്തുന്നതിനും, ഇതിൽ മാറ്റങ്ങൾ വരുത്തുന്നതിനും, മെഡിക്കൽ പരിശോധകളുടെ ഫലം, ഫിറ്റ്‌നസ് സെർട്ടിഫിക്കറ്റ് എന്നിവ പ്രിന്റ് ചെയ്‌തെടുക്കുന്നതിനുമുള്ള സേവനങ്ങൾ നാഷണൽ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read Also: എയർ ഇന്ത്യ ബ്രാന്‍ഡിന്റെ കുടക്കീഴിലേക്ക് രണ്ട് എയർലൈൻ കമ്പനികൾ കൂടി, ലയന നടപടികൾ ഉടൻ ആരംഭിക്കും
Post Your Comments