കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് താത്ക്കാലികമായി നിർത്തി ഫിലിപ്പീൻസ്. കുവൈത്തിൽ വെച്ച് ഫിലിപ്പീൻസ് സ്വദേശിയായ വീട്ടുജോലിക്കാരി ജുലീബി റനാറ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ജനുവരി 21നായിരുന്നു ജുലീബി റനാറയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കുവൈത്തിലെ മരുഭൂമിയിൽ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഇതിന് പിന്നാലെ ഫിലപ്പീൻസിൽ നിന്നുള്ള നിരവധി വീട്ടുജോലിക്കാർ ജോലി രാജിവച്ച് തങ്ങളുടെ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ അയക്കുന്നത് താത്ക്കാലികമായി നിർത്തിവെക്കാൻ ഫിലിപ്പീൻസിലെ അധികൃതർ തീരുമാനിച്ചത്.
Post Your Comments