ഡൽഹി: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി, ദശലക്ഷക്കണക്കിന് ഗാർഹിക തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ആലോചനയുമായി കേന്ദ്രസർക്കാർ. ബജറ്റിൽ ഗാർഹിക തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ, മിനിമം വേതനം, പെൻഷൻ മുതലായവ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. മിനിമം വേതനം, പെൻഷൻ, മെഡിക്കൽ ഇൻഷുറൻസ്, പ്രസവാനുകൂല്യങ്ങൾ, ഗാർഹിക തൊഴിലാളികൾക്കുള്ള പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ വിവിധ ആനുകൂല്യങ്ങൾ പരിഗണനയിലുണ്ട്.
2020ലെ സാമൂഹ്യസുരക്ഷാ നിയമത്തിൽ വിഭാവനംചെയ്തിട്ടുള്ള വേതന വ്യവസ്ഥ നടപ്പാക്കുന്നതിനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നാണ് വിലയിരുത്തൽ. ഇതിനായി വിവിധ മാർഗങ്ങൾ പരിശോധിച്ചുവരികയാണെന്നും ഇന്ത്യയിലെ ഗാർഹിക തൊഴിലാളികളുടെ കൃത്യമായ കണക്ക് സർക്കാരിന് ലഭിച്ചാലുടൻ അന്തിമ തീരുമാനമെടുക്കുമെന്നും സംഭവവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Post Your Comments