പാലക്കാട്: എച്ച് വണ്‍ എന്‍ വണ്‍ ബാധയെ തുടര്‍ന്ന് പ്രസംവം കഴിഞ്ഞ് പത്താം നാള്‍ യുവതി മരിച്ചു. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറയിലാണ് രോഗ ബാധയെ തുടര്‍ന്ന് കഴിഞ്ഞ 24-ന് 30 വയസ്സുകാരി മരിച്ചത്. ഇവര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ചില ആരോഗ്യപ്രശ്‌നങ്ങളാല്‍ അയല്‍ ജില്ലയിലെ ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ് മൂന്നാം നാള്‍ യുവതി തിരുവേഗപ്പുറയില്‍ തിരിച്ചെത്തി. എന്നാല്‍ പനിയും രോഗലക്ഷണങ്ങളും കാരണം വീണ്ടും പ്രസവം നടന്ന ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ചാണ് യുവതി മരണമടഞ്ഞത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. കുഞ്ഞിന് രോഗം ബാധിച്ചിട്ടില്ലെന്നും പ്രതിരോധചികിത്സ നല്‍കുന്നുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു. രോഗവ്യാപനത്തിന്റെ ഈ സീസണില്‍ ആദ്യമായാണ് ഗര്‍ഭിണിയായിരുന്ന സ്ത്രീക്ക് എച്ച് 1 എന്‍ 1 രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം യുവതി താമസിക്കുന്ന സ്ഥലത്തുനിന്നല്ല രോഗം പിടിപെട്ടതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
പാലക്കാട് ജില്ലയില്‍ മാത്രം ഒരാഴ്ചയ്ക്കിടെ ഏഴ് എച്ച് വണ്‍ എന്‍ഡ വണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ പനിബാധിച്ച് കഴിഞ്ഞ ഒരാഴ്ചമാത്രം 8,236 പേരാണ് ചികിത്സ തേടിയിട്ടുണ്ട്.
Post Your Comments