
റോതക്: കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ആള്‍ദൈവം റാം റഹീം സിങ് പരോള്‍ അപേക്ഷ പിന്‍വലിച്ചു. ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് ഹരിയാനയിലെ ജയിലിൽ കഴിയുകയാണ്. ജയില്‍ അധികൃതര്‍ തന്നെയാണ് പരോള്‍ അപേക്ഷ പിന്‍വലിച്ച കാര്യം പുറത്തുവിട്ടത്
പരോളിന് അപേക്ഷ നല്‍കി ഒരാഴ്ച പിന്നിട്ട വേളയിലാണ് അപേക്ഷ പിന്‍വലിച്ചത്. എന്നാല്‍ അപേക്ഷ പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.തന്റെ കൃഷി സ്ഥലത്തു കൃഷി ഇറക്കാന്‍ പരോള്‍ അനുവദിക്കണമെന്നായിരുന്നുഅപേക്ഷയിൽ ഗുർമീത് പറഞ്ഞിരുന്നത്.
42 ദിവസത്തെ പരോളായിരുന്നു ഗുര്‍മീത് ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജയില്‍ സുപ്രണ്ട് ജൂണ്‍ 18ന് ജില്ലാ ഭരണകൂടത്തിന് കത്തു നല്‍കുകയും ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.ഗുര്‍മീത് നല്ലരീതിയിൽ ജയിലിനുള്ളിൽ കഴിയുന്നതുകൊണ്ട് അദ്ദേഹത്തിന് പരോൾ അനുവദിക്കണമെന്നാണ് ജയില്‍ സൂപ്രണ്ട് റിപ്പോർട്ടിൽ പറഞ്ഞത്.
വിവിധ ബലാല്‍ംഗ കേസുകളിലും മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും റോതകിലെ ജയിലില്‍ തടവിലാണ് ഗുര്‍മീത് റാം റഹീം സിങ്. സിബിഐ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാല്‍സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവാണ് ഗുര്‍മീതിന് വിധിച്ചത്. കൂടാതെ മാധ്യമപ്രവര്‍ത്തകന്‍ രാംചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവും കോടതി വിധിച്ചിരുന്നു.
Post Your Comments