മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ മരണ സംഖ്യ ഉയരുന്നു. ഇന്നു മാത്രമായി 21 പേരാണ് കനത്ത മഴയെ തുടര്‍ന്ന് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മുംബൈയിലെ മലാദ് പ്രദേശത്ത് മതിലിടിഞ്ഞു വീണ് 13 പേര്‍ മരിച്ചിരുന്നു. നാലു പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തി. അതേസമയം പൂനെയില്‍ മതിലിടിഞ്ഞു വീണ് അഞ്ച് പേര്‍ മരിച്ചു.
മുംബൈയില്‍ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. സ്ഥലത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മുംബൈയിലെ റോഡ്-ട്രെയിന്‍ ഗതാതഗതമെല്ലാം താറുമാറായി. മഴയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു.
രണ്ടു ദിവസം മുമ്പ് പൂണെയില്‍ മതിലിടിഞ്ഞു വീണ് 17 പേര്‍ മരിച്ചിരുന്നു.
Post Your Comments