മസ്‌ക്കറ്റ്: വിസ നിരോധനം തുടരാന്‍ ഒമാന്‍ മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം. വിവിധ മേഖലകളില്‍ നേരത്തെ ആറ് മാസത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജൂലൈ ആദ്യത്തോടെ അവസാനിക്കാനിരിക്കുമ്പോഴാണ് വിലക്ക് വീണ്ടും നീട്ടിയത്. ജൂലൈ മൂന്ന് മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്. കാര്‍പെന്ററി, അലൂമിനിയം, ബ്ലാക്സ്മിത്ത്, ബ്രിക് കമ്പനികളിലെ ജോലികള്‍ക്കാണ് വിസ നിരോധനം. 2013 നവംബര്‍ മുതലാണ് ഈ മേഖലകളില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്.
Post Your Comments