ഒമാൻ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി 87 മേഖലകളിൽ വിദേശികൾക്ക് ജോബ് വിസ നൽകുന്നത് ഒമാൻ താത്കാലികമായി തടഞ്ഞുവച്ചു. അതിന്റെ കാലാവധി വര്ധിപ്പിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിരോധനം ആറു മാസം കൂടി വർധിപ്പിക്കാനാണ് സാധ്യത.
read also: ഒമാൻ പ്രവാസികൾ പ്രതിസന്ധിയിലേക്ക്: 87 തൊഴിൽ മേഖലയിൽ വിലക്ക്
2018 ജനവരി 25 നാണ് ആറുമാസത്തേക്ക് ചില മേഖലകളിൽ പ്രവാസി തൊഴിലാളികളെ നിരോധിച്ചത്. ഇതുവഴി ഒമാനി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും തൊഴിലവസരങ്ങളെ നിയന്ത്രിക്കാനും പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത്. മാർക്കറ്റിംഗ്, സെയിൽസ്, ഐടി, അഡ്മിനിസ്ട്രേറ്ററുകൾ തുടങ്ങിയവയാണ് നിരോധനം ഏർപ്പെടുത്തിയ സെക്റ്ററുകൾ.
Post Your Comments