Gulf

കുവൈറ്റിൽ മുപ്പത് കഴിയാത്തവർക്കുള്ള വിസ നിരോധനം; തീരുമാനത്തിൽ ഇളവ്

കുവൈറ്റ്: കുവൈറ്റിൽ മുപ്പത് തികയാത്ത ബിരുദ/ഡിപ്ലോമക്കാർക്ക് വീസ നൽകുന്നതിന് ഏർപ്പെടുത്തിയ നിരോധനം നീക്കിയെന്ന് റിപ്പോർട്ട്. സാമൂഹിക-തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹിനെ ഉദ്ധരിച്ച് പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. 30 വയസ്സ് തികയാത്ത ബിരുദ/ഡിപ്ലോമക്കാർക്ക് ജൂലൈ ഒന്നുമുതൽ വീസ നൽകേണ്ടതില്ലെന്നായിരുന്നു മുൻപുള്ള തീരുമാനം. എന്നാൽ മാൻ‌പവർ പബ്ലിക് അതോറിറ്റി യോഗത്തിന്റെ നിർദേശപ്രകാരമാണ് നിരോധനം നീക്കുന്നതെന്നാണ് സൂചന.

Read Also: യുഎഇയിൽ ഇന്ധനവിലയിൽ മാറ്റം

സ്വകാര്യ, എണ്ണമേഖലകളിൽ ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന നിയമമാണ് ജൂലൈ ഒന്നിലേക്ക് മാറ്റിയിരുന്നത്. തൊഴിൽ വിപണിയിൽ വിദേശികളുടെ ആധിക്യവും പഠനം പൂർത്തിയാക്കിയ ഉടനെ പരിശീ‍ലനമൊന്നും കൂടാതെ എത്തുന്നവർക്ക് ആദ്യം തൊഴിൽ ചെയ്യുന്ന സ്ഥലങ്ങൾ പരിശീലനകേന്ദ്രങ്ങൾ ആയി മാറുന്നുവെന്ന കാരണത്താലുമാണ് മുൻപ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിന് ബദൽ മാർഗങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് വ്യക്തമാക്കിയാണ് അധികൃതർ തീരുമാനം മാറ്റിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button