ഒമാനിൽ തൊഴിൽ വിസാ നിരോധനം തുടരും. സ്വദേശിവത്കരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറു മാസക്കാലത്തേക്ക് കൂടി നിരോധനം നിലനില്‍ക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി വ്യക്തമാക്കി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അക്കൗണ്ടിംഗ് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് സെയില്‍, അഡ്മിനിസ്‌ട്രേഷന്‍ മാനവവിഭം, ഇന്‍ഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍ മീഡിയ, മെഡിക്കല്‍, എന്‍ജിനിയറിംഗ്, ടെക്‌നിക്കല്‍ എന്നീ മേഖലകളില്‍ നിന്നുള്ള 87 തസ്തികകൾക്കാണ് വിസാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം നിയന്ത്രണം പുതിയ വിസ അനുവദിക്കുന്നതില്‍ മാത്രമാണെന്നും നിലവിലുള്ള ജീവനക്കാര്‍ക്ക് വിസ പുതുക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Post Your Comments