മസ്‌ക്കറ്റ്: കാര്യ കമ്പനികളില്‍ ക്ലീനിംഗ്, നിര്‍മാണ പ്രവര്‍ത്തനം, ഒട്ടക പരിപാലനം എന്നിവക്കുള്ള നിലവിലെ വിസാ വിലക്ക് ആറ് മാസത്തേക്ക് കൂടി നീട്ടി ഒമാൻ. മാനവവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സെയില്‍സ് റപ്രസെന്റേറ്റീവ്, സെയില്‍സ് പ്രമോട്ടര്‍, പര്‍ച്ചേഴ്‌സ് റപ്രസെന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിംഗ്, അലൂമിനിയം വര്‍ക്ക്‌ഷോപ്പ് വിസ, കാര്‍പന്ററി വര്‍ക്ക്‌ഷോപ്പ് വിസ, മെറ്റല്‍ വര്‍ക്ക്‌ഷോപ്പ് വിസ, ബ്രിക്ക് ഫാക്ടറി എന്നീ മേഖലകളിലാണ് വിസാ നിരോധനം തുടരുക.
2013 നവംബര്‍ മുതലാണ് ചില തൊഴില്‍ തസ്തികയിലുള്ള വിസ നിരോധനം ആരംഭിച്ചത്. ആറ് മാസക്കാലത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഓരോ കാലാവധി പൂര്‍ത്തിയാകുമ്പോഴും ഇത് പുതുക്കി വരികയാണ്.
Post Your Comments