Latest NewsOmanGulf

വിസാ നിരോധനം; ജോലി ലഭിച്ചത് അറുപത്തി എണ്ണായിരം സ്വദേശികള്‍ക്ക്

ഒമാന്‍: ഒമാനില്‍ 87 തസ്തികകളിലെ വിസാ നിരോധം നിലവില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പുതുതായി തൊഴില്‍ ലഭിച്ചത് അറുപത്തി എണ്ണായിരം സ്വദേശികള്‍ക്ക്. കഴിഞ്ഞ വര്‍ഷം ജനുവരി അവസാനമാണ് സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി മാനവ വിഭവശേഷി മന്ത്രാലയം വിസാ നിരോധം പ്രഖ്യാപിച്ചത്.സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ 4125 പേര്‍ക്കും തൊഴില്‍ ലഭിച്ചു. സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് മുന്നോടിയായി സമ്പദ്ഘടനയുടെ വളര്‍ച്ച ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ‘തന്‍ഫീദി’ന്റെ ഭാഗമായുള്ള ഒമാന്‍ തൊഴില്‍ ബാങ്ക് മേധാവി ശ്വാസര്‍ അല്‍ ബലൂഷി പറഞ്ഞു.

സ്വകാര്യ സ്ഥാപനങ്ങളില്‍ 64,386 സ്വദേശികള്‍ക്കാണ് ജോലി ലഭിച്ചതെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഡിസംബര്‍ 2017 മുതല്‍ നവംബര്‍ 2018 വരെ കാലയളവില്‍ രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 3.6 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ആന്റ് ആക്‌സിലറി എഞ്ചിനീയറിങ് മേഖലയിലാണ് കൂടുതല്‍ വിദേശികള്‍ തൊഴിലെടുക്കുന്നത്. സമ്പദ്ഘടന വളരുന്ന പക്ഷം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്വാഭാവികമായി സൃഷ്ടിക്കപ്പെടും. സേവന മേഖലകള്‍, ബാങ്കിങ് സെക്ടര്‍, ഹെല്‍ത്ത് കെയര്‍ തുടങ്ങി വളരുന്ന മേഖലകളിലെല്ലാം കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിവസരം ഉറപ്പാക്കണമെന്നും ശ്വാസര്‍ അല്‍ ബലൂഷി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button