ഹൈദരാബാദ്: വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. തെലങ്കാന സര്‍ക്കാരിന്റെ വനവത്കരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ളുടെ ഭാഗമായി ആസിഫാബാദ് ജില്ലയിലെ സര്‍സാല ഗ്രാമത്തിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥ സി. അനിതയാണ് മര്‍ദ്ദനത്തിനിരയായത്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി നേതാവും അനുയായികളും കര്‍ഷകരും ചേര്‍ന്നാണ് അനിതയെ മര്‍ദ്ദിച്ചത്.
വനവത്കരണ യജ്ഞത്തിന്റെ ഒരുക്കങ്ങള്‍ക്കുവോണ്ടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍സാല ഗ്രാമത്തിലെത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥരെ ജില്ലാ പരിഷത്ത് വൈസ് ചെയര്‍മാന്‍ കെ കൃഷ്ണ റാവുവിന്റെ നേതൃത്വത്തിലുള്ളൊരു സംഘം തടയുകായായിരുന്നു. ട്രാക്ടറില്‍ നിന്നുകൊണ്ട് ജനക്കൂട്ടത്തോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കവെ സംഘം വലിയ വടികള്‍കൊണ്ട് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
ഉദ്യോഗസ്ഥയ്ക്കു മര്‍ദ്ദന മേല്‍ക്കുന്നതിന്റേയും നിലവിളിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ ഉദ്യോഗസ്ഥയെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
അക്രമം നടത്തിയവരെ ഉടന്‍ കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു. ടി.ആര്‍.എസ് എം.എല്‍.എ കെ കണ്ണപ്പയുടെ സഹോദരനും പ്രാദേശിയ നേതാവുമായ കൃഷ്ണറാവുവിന്റെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയതെന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ചെയ്തത്.
#WATCH Telangana: A police team & forest guards were attacked allegedly by Telangana Rashtra Samithi workers in Sirpur Kagaznagar block of Komaram Bheem Asifabad district, during a tree plantation drive. (29-06) pic.twitter.com/FPlME1ygCp
— ANI (@ANI) June 30, 2019
Post Your Comments