Kerala

മുംബൈ ബോട്ട് അപകടം : മലയാളി കുടുംബം സുരക്ഷിതരെന്ന് പോലീസ്

മനുഷ്യ ജീവന്‍ അപകടത്തിലാക്കും വിധം വാഹനമോടിച്ച സ്പീഡ് ബോട്ട് ഓടിച്ച ആള്‍ക്കെതിരെ കേസെടുത്തു

മുംബൈ : മുംബൈ ബോട്ട് അപകടത്തില്‍പെട്ട മലയാളി കുടുംബം സുരക്ഷിതര്‍. പത്തനംതിട്ട സ്വദേശികളായ ജോര്‍ജ് മാത്യു, നിഷ ജോര്‍ജ് മാത്യു, ആറുവസയുകാരന്‍ ഏബല്‍ മാത്യു എന്നിവര്‍ സുരക്ഷിതരാണെന്ന് പോലീസ് പറഞ്ഞു.

മനുഷ്യ ജീവന്‍ അപകടത്തിലാക്കും വിധം  സ്പീഡ് ബോട്ട് ഓടിച്ച ആള്‍ക്കെതിരെ കേസെടുത്തു. ഫെറി സര്‍വ്വീസ് നടത്തുന്ന പാതയിലേക്ക് ബോട്ട് പരീക്ഷണ ഓട്ടം നടത്തിയത് സംബന്ധിച്ച് നേവിയും പരിശോധന നടത്തുന്നുണ്ട്. ബോട്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി ബാലന്‍ ഏബല്‍ മാത്യു തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഏബലിന്റെ മൊഴി പ്രകാരമാണ് മലയാളി കുടുംബവും അപകടത്തില്‍പ്പെട്ടതായി സൂചന ലഭിച്ചത്. യാത്രയിൽ മാതാപിതാക്കള്‍ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പോലീസിനോട് പറയുകയായിരുന്നു. ഏബല്‍ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കുട്ടിയുടെ സംസാരത്തില്‍ നിന്നാണ് മലയാളിയാണെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കള്‍ മറ്റൊരു ആശുപത്രിയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ പോലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

മുംബൈ ചാന്ദിവലിയിലുള്ള ബന്ധുവീട്ടിലാണ് കുട്ടിയും രക്ഷിതാക്കളും ഇപ്പോഴുള്ളത്. പത്തനംതിട്ട സ്വദേശികളായ ഇവര്‍ വിനോദയാത്രയ്ക്കായാണ് മുംബൈയില്‍ എത്തിയത്.

shortlink

Post Your Comments


Back to top button