
കാസർകോട്: ചിറ്റാരിക്കാലിൽ മകൻ അച്ഛനെ മരക്കഷണം കൊണ്ടടിച്ച് കൊലപ്പെടുത്തി. അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തിൽ ദാമോദരനാണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയിൽ മകൻ അനീഷ് അച്ഛനെ മർദ്ദിക്കുകയായിരുന്നു.
മരക്കഷണം എടുത്ത് അനീഷ് ദാമോദരന്റെ തലയ്ക്കടിച്ചതിനെ തുടർന്നാണ് മരണമെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ദാമോദരനും മകൻ അനീഷും ഒരുമിച്ച് മദ്യപിച്ചിരുന്നുവെന്നും ഇതിനിടയിൽ ഇരുവരും തമ്മിലുണ്ടായ വാക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments