തിരുവനന്തപുരം: 2107 എംപാനല്‍ ഡ്രൈവർമാരെ പിരിച്ചുവിട്ട് കെഎസ്ആർടിസി. പിഎസ്‍സി റാങ്ക് ഹോൾഡർമാർ നൽകിയ പരാതിയിൽ എംപാനൽ കണ്ടക്ടർമാക്ക് പിന്നാലെ എംപാനല്‍ ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തെക്കൻ മേഖലയിലെ 1479 പേരെയും മധ്യമേഖലയിൽ 257 പേരെയും വടക്കൻ മേഖലയിൽ 371പേരെയുമാണ് പിരിച്ചുവിട്ടത്.
ഹൈക്കോടതി ഉത്തരവുമായി ബന്ധപെട്ടു സർക്കാർ നൽകിയ റിവ്യു ഹർജിയിൽ സുപ്രീംകോടതി നൽകിയ 30 ദിവസത്തെ സാവകാശം അവസാനിച്ചതിനെ തുടർന്നായിരുന്നു നടപടി. ഇത്രയും ജീവനക്കാർ പുറത്താകുന്നത് കെഎസ്ആർടിസി സർവ്വീസുകളെ പ്രതിസന്ധിയിലാക്കും.
Post Your Comments