Latest NewsIndia

ഇനി മുങ്ങാന്‍ അനുവദിക്കില്ല: ലോക്‌സഭയിലെ അംഗങ്ങള്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കാന്‍ പുതിയ നടപടിയുമായി കോണ്‍ഗ്രസ്‌

സഭയില്‍ എപ്പോഴും നിശ്ചിത എണ്ണം എംപിമാര്‍ ഹാജര്‍ ഉറപ്പുവരുത്താന്‍ സഭയില്‍ നിര്‍ബന്ധമായും ഇരിക്കേണ്ട സമയം എംപിമാര്‍ക്ക് വീതിച്ചു നല്‍കി

ന്യൂഡല്‍ഹി: ലോക്‌സസഭയില്‍ കോണ്‍ഗ്രസ് എംപിമാരുടെ ഹാജര്‍ ഉറപ്പാക്കാന്‍ പാര്‍ട്ടിയുടെ നടപടി. ലോക്‌സഭയില്‍ നിന്നു മുങ്ങുന്ന പാര്‍ട്ടി എംപിമാര്‍ക്കു മൂക്കുകയറിടാന്‍ ഹാജര്‍ നിര്‍ബന്ധമാക്കി കോണ്‍ഗ്രസ്. സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നടപടി. പാര്‍ലമെന്റ് മന്ദിരത്തില്‍  ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ സഭയ്ക്കകത്ത് പാര്‍ട്ടി എം.പിമാരുടെ സാന്നിധ്യം ചില നേരങ്ങളില്‍ ഗണ്യമായി കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

സഭയില്‍ എപ്പോഴും നിശ്ചിത എണ്ണം എംപിമാര്‍ ഹാജര്‍ ഉറപ്പുവരുത്താന്‍ സഭയില്‍ നിര്‍ബന്ധമായും ഇരിക്കേണ്ട സമയം എംപിമാര്‍ക്ക് വീതിച്ചു നല്‍കി. 52 എംപിമാരെ 2 വിഭാഗങ്ങളായി തിരിച്ചാണു സമയം. എംപിമാരുടെ സാന്നിധ്യം ഉറപ്പുവരുത്തേണ്ട ചുമതല ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിനാണ്. ഇതിനായി ഹാജര്‍ പട്ടികയും പാര്‍ട്ടി സൂക്ഷിക്കും.

ജവാഹര്‍ലാല്‍ നെഹ്‌റു, വി.കെ. കൃഷ്ണമേനോന്‍ എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം ബിജെപി അംഗങ്ങള്‍ ആരോപണമുന്നയിച്ചപ്പോള്‍ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ് നിരയില്‍ ആരും പ്രതികരിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ സഭാ നടപടികളില്‍ പുതിയ എംപിമാര്‍ സജീവമായി ഇടപെടണമെന്നും സെന്‍ട്രല്‍ ഹാളില്‍ സമയം ചെലവഴിക്കുന്ന രീതി ഒഴിവാക്കണമെന്നുമാണ് സോണിയയുടെ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button