Latest NewsIndiaNews

എക്സിറ്റ്പോള്‍ ഫലം തെറ്റി: ലൈവിനിടെ പൊട്ടിക്കരഞ്ഞ് ഏജൻസി തലവൻ

ആക്സിസ് മൈ ഇന്ത്യ തലവൻ പ്രദീപ് ഗുപ്ത ചാനല്‍ ലൈവിനിടെ പൊട്ടിക്കരഞ്ഞു

ലോക്സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ എക്സിറ്റ്പോളുകള്‍ക്കെതിരെ വിമർശനങ്ങളും ട്രോളുകളും ശക്തമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന എക്സിറ്റ്പോളുകളില്‍ മിക്കവാറുമെല്ലാം ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിക്ക് വൻ വിജയം പ്രവചിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം മാറി മറിഞ്ഞു.

എക്സിറ്റ്പോള്‍ ഫലം പിഴച്ചതിനെ തുടർന്ന് ആക്സിസ് മൈ ഇന്ത്യ തലവൻ പ്രദീപ് ഗുപ്ത ചാനല്‍ ലൈവിനിടെ പൊട്ടിക്കരഞ്ഞു. തന്റെ ഏജൻസി പുറത്തുവിട്ട ഫലം തെറ്റിയതിനെ തുടർന്നാണ് പ്രദീപ് ഗുപ്ത പൊട്ടിക്കരഞ്ഞത്. ലൈവിനിടെ ചാനല്‍ അവതാരകർ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

read also: 2 ദിവസത്തേക്കല്ല റിയാസേ 5 വര്‍ഷത്തേക്കാണ്..! സുരേഷ് ഗോപിയുടെ മിന്നും ജയത്തില്‍ ഒന്നും മിണ്ടാനാകാതെ മുഹമ്മദ് റിയാസ്

ഇന്ത്യ ടുഡെ ചാനലിന്റെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ലൈവായി അവലോകനം ചെയ്യുന്ന പരിപാടിയ്ക്കിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലങ്ങളില്‍ എൻ.ഡി.എ മുന്നണിക്ക് 361-401 സീറ്റുകളാണ് പ്രവചിച്ചിരുന്നത്. ഇന്ത്യ മുന്നണി 131-166 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ആക്സിസ് ഇന്ത്യ പ്രവചിച്ചിരുന്നു. എന്നല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എൻ.ഡി.എ 300 താഴെ സീറ്റുകളിലേക്ക് ഒതുങ്ങുകയും ഇന്ത്യ മുന്നണി മെച്ചപ്പെട്ട നേട്ടം സ്വന്തമാക്കുകയുമായിരുന്നു. ഇതോടെയാണ് നിരാശയിലായ പ്രദീപ് ഗുപ്ത കരഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button