മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ എംഎസ് ധോണിയുടെ പ്രകടനത്തിൽ വിമർശനവുമായി വിവിഎസ് ലക്ഷ്മണ്. ഇന്നിംഗ്സ് മികച്ച രീതിയില്‍ ഫിനിഷ് ചെയ്തെങ്കിലും ധോണിയുടെ പതിഞ്ഞ തുടക്കം മറ്റ് ബാറ്റ്സ്മാന്മാരില് സമ്മര്ദ്ദമുണ്ടാക്കുന്നതായിരുന്നുവെന്ന് ലക്ഷ്മണ് പറയുകയുണ്ടായി. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ 40-50 ആയിരുന്നു ധോണിയുടെ സ്ട്രൈക്ക് റേറ്റ്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ കുറച്ചുകൂടി പോസറ്റീവ് സമീപനം ധോണിയുടെ ഭാഗത്തുനിന്ന് ആവശ്യമാണ്. ഫാബിയന്‍ അലനെപ്പോലൊരു സ്പിന്നര്‍ക്കെതിരെ പോലും ധോണി അത്തരൊമരു സമീപനമല്ല പുറത്തെടുത്തത്. ഇങ്ങനെ തുടങ്ങിയതില്‍ ധോണിയും ഖേദിക്കുന്നുണ്ടാകുമെന്നും ലക്ഷ്മൺ വ്യക്തമാക്കി.
ഈ പ്രശ്നം ധോണി പരിഹരിക്കണം. ഹര്‍ദ്ദിക് പാണ്ഡ്യ ഇന്നിംഗ്സ് തുടങ്ങുമ്പോള്‍ കാണിക്കുന്ന പോസിറ്റീവ് സമീപം പോലും ധോണിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അഫ്ഗാനെതിരായ അവസാന മത്സരത്തിലും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ധോണി ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. പേസ് ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ ഇക്കാര്യം മനസിലാക്കാമെന്നും ലക്ഷ്മൺ ആരോപിച്ചു.
Post Your Comments