മുംബൈ: മോശം ഫോമിലുള്ള അജിങ്ക്യ രഹാനെയ്ക്ക് പകരം അഞ്ചാം ടെസ്റ്റിൽ ഹനുമ വിഹാരിയ്ക്ക് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ. നാലാം ടെസ്റ്റിൽ 14, 0 എന്നിങ്ങനെയാണ് രഹാനെയുടെ സ്കോർ. പരമ്പരയിൽ 7 ഇന്നിംഗ്സുകളിൽ നിന്നായി 109 റൺസാണ് താരത്തിന്റെ സമ്പാദ്യം. കഴിഞ്ഞ് ടെസ്റ്റുകളിലും രഹാനെയെ മാറ്റി സൂര്യകുമാർ യാദവിനോ ഹനുമ വിഹാരിക്കോ അവസരം നൽകണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിക്ക് മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നഷ്ടമാകും. കോവിഡ് ഐസൊലേഷനിൽ തുടരുന്ന ശാസ്ത്രി 14 ദിവസം ഐസൊലേഷനിൽ തുടരുമെന്നും രണ്ട് നെഗറ്റീവ് ഫലങ്ങൾ വന്നാൽ മാത്രമേ സ്ക്വാഡിനൊപ്പം ചേരാൻ കഴിയുകയുള്ളൂ എന്നും ടീം മാനേജ്മെന്റ് വ്യക്തമാക്കി.
Read Also:- കോവിഡ്: രവി ശാസ്ത്രിക്ക് മാഞ്ചസ്റ്റർ ടെസ്റ്റ് നഷ്ടമാകും
ഓവൽ ടെസ്റ്റിന്റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് അരമണിക്കൂർ മാത്രം മുമ്പാണ് രവി ശാസ്ത്രിക്ക് പ്രാഥമിക പരിശോധനകൾ കോവിഡ് സ്ഥിരീകരിച്ചതായി ബിസിസിഐ അറിയിച്ചത്. ശാസ്ത്രിക്കൊപ്പം മുൻകരുതലായി ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ, ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേൽ എന്നിവരെയും ടീം ഹോട്ടലിൽ ഐസൊലേഷനിലാക്കിയതായി ബിസിസിഐ വ്യക്തമാക്കി.
Post Your Comments