Latest NewsCricketNewsSports

വിവിഎസ് ലക്ഷ്മണ്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ചുമതലയേറ്റു

മുംബൈ: മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണ്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ചുമതലയേറ്റു. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായതോടെയാണ് ലക്ഷ്മണ്‍ ആ സ്ഥാനത്തേക്കെത്തുന്നത്. ചുമതലയേറ്റ വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

അടുത്ത വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി കരീബിയന്‍ മണ്ണില്‍ നടക്കുന്ന അണ്ടര്‍ 19 ലോക കപ്പിനായി ഇന്ത്യന്‍ ടീമിന്റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ് വിവിഎസ് ലക്ഷ്മണിന്റെ ആദ്യ ചുമതല. ലോകകപ്പില്‍ നിശ്ചിത കാലയളവില്‍ വിവിഎസ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പമുണ്ടാകും.

Read Also:- ദിവസവും രണ്ടു മുട്ട വീതം കഴിച്ചാല്‍ ഗുണങ്ങളേറെ..!

ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെ വിജയകരമായി പരിശീലിപ്പിച്ച ശേഷം 2019ലാണ് ദ്രാവിഡിനെ ബിസിസിഐ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാക്കിയത്. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. പിന്നീട് കരാര്‍ രണ്ട് വര്‍ഷം കൂടി ബിസിസിഐ പുതുക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിന് നറുക്കുവീഴുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button