മുംബൈ: ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിനെ സ്ഥിരീകരിച്ച് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. വാര്‍ത്താ ഏജന്‍സിയോടാണ് ഗാംഗുലി ഇക്കാര്യം സ്ഥിരീകരിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് ലക്ഷ്മണെത്തുമോയെന്ന ചോദ്യത്തിന് ‘അതെ’യെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
ക്രിക്കറ്റിന്റെ വളര്‍ച്ചയെ സഹായിക്കുന്നതിന് മുന്‍ താരങ്ങള്‍ കൂടെ സിസ്റ്റത്തിന്റെ ഭാഗമാവേണ്ടതുണ്ടെന്ന് ഗാംഗുലി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അദ്ദേഹം രാഹുല്‍ ദ്രാവിഡിനെ എത്തിച്ചത്. ദേശീയ ടീമിന്റെ പരിശീലകനായി ദ്രാവിഡ് ചുമതലയേറ്റതോടെ വന്ന ഒഴിവിലേക്കാണ് ലക്ഷ്മണെത്തുക. എന്നാല്‍ താരം ഇതേവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേമസയം, ദ്രാവിഡിന് പകരക്കാരനായി ലക്ഷ്മണെത്തുമെന്ന് ബിസിസിഐയിലെ ഉന്നത വൃത്തങ്ങള്‍ നേരത്തെ സൂചന നല്‍കിയിരുന്നു. സൗരവ് ഗാംഗുലിക്കും ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കും ലക്ഷ്മണ്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ താത്പര്യമുണ്ടെന്നായിരുന്നു ഇവരുടെ പ്രതികരണം.
Read Also:- രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക!
സൗരവ് ഗാംഗുലിയും ജയ് ഷായും ലക്ഷ്മണെ എന്‍സിഎയുടെ ചുമതലയേല്‍പ്പിക്കാന്‍ താല്പര്യപ്പെടുന്നു. പക്ഷേ, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ലക്ഷ്മണാണ്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡുമായി പ്രത്യേക ബന്ധമുള്ള അദ്ദേഹമാണ് ഈ സ്ഥാനത്തേക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
Post Your Comments