കോട്ടയം: രണ്ടു ദിവസം കൊണ്ട് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തത് ഒരാ രാജി കത്തിനെ കുറിച്ചാണ്. അന്നുമുതല്‍ ആ രാജി കത്ത് എഴുതിയെ കൊച്ചു മിടുക്കിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സോഷ്യല്‍ മീഡിയ. അവള്‍ ഇവിടെയുണ്ട് ശ്രേയ എസ്, AJJMGGHSS തലയോലപ്പറമ്പില്‍ ആറ് ബി ക്ലാസില്‍. ഒരു ക്ലാസ്സ് ലീഡറുടെ രാജി കത്ത് എന്നതിലുപരി ഒരു പ്രധാന ചുമതലയില്‍ നിന്നും ഒഴിയുമ്പോള്‍ രാജി കത്ത് എഴുതുവാന്‍ തോന്നിച്ച ആ കൊച്ചു മിടുക്കിയുടെ ചിന്തയെ ആണ് എല്ലാവരും പ്രശംസിച്ചത്. കുട്ടികള്‍ക്ക് നമ്മള്‍ ചിന്തിക്കുന്നതിനേക്കാളൊക്കെ കാര്യവിവരവും ഹ്യുമര്‍സെന്‍സുമുണ്ട്. മറ്റാരേക്കാളും ജനാധിപത്യബോധവും, സഹാനുഭൂതിയുമൊക്കെ ഉണ്ടെന്നാണ് ശ്രേയ തന്റെ രാജി കത്തിലൂടെ തെളിയിച്ചത്.
പ്രിയപ്പെട്ട നിഷ ടീച്ചര്‍ക്ക് ശ്രേയ എഴുതുന്ന രാജിക്കത്ത്.
25-06-19
Tuesday
ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല. അതുകാരണം ഞാന്‍ ലീഡര്‍ സ്ഥാനത്തില്‍ നിന്ന് രാജി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ബൈ
ശ്രേയ എസ്
ഇതായിരുന്നു ആ രാജിക്കത്ത്. അധ്യാപികയായ നിഷ നാരായണന്‍ തന്നെയാണ് കത്തിന്റെ ചിത്രം ശ്രേയയുടെ അനുവാദത്തോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ടീച്ചര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ കത്ത് വൈറലായി. രാഷ്ട്രീയനേതാക്കള്‍ പോലും ശ്രേയയെ കണ്ടുപഠിക്കണമെന്നാണ് മിക്കവരും എഴുതിയത്.
Post Your Comments