ചെന്നൈ: ബൈക്കിന്റെ ‘നമ്പർ പ്ലേറ്റിന് പകരം മറ്റൊരു നമ്പറുമായി നാഗര്‍കോവിലിലെ അമരീഷ് എന്ന യുവാവ്. സ്ഥലം എംഎല്‍എയുടെ കൊച്ചുമകനാണെന്നാണ് അമരീഷിന്റെ ബൈക്കില്‍ നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത്.
‘നാഗര്‍കോവില്‍ എംഎല്‍എ ശ്രീ. എംആര്‍ ഗാന്ധിയുടെ കൊച്ചുമകൻ’. എന്ന നമ്പർ പ്ലേറ്റുമായി ബൈക്കും അതിലിരിക്കുന്ന യുവാവിന്റെ ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തമിഴ്നാട്ടില്‍ എംഎല്‍എയുടെ കൊച്ചുമകന് ഗതാഗത നിയമങ്ങളൊന്നും ബാധകമല്ലേ എന്ന തലക്കെട്ടോടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഈ ഫോട്ടോ പ്രചരിക്കുന്നത്. എന്നാൽ, സംഭവം ചർച്ചയായതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. നമ്പർ പ്ലേറ്റില്‍ പറയുന്ന നാഗര്‍കോവില്‍ എംഎല്‍എ എംആര്‍ ഗാന്ധി അവിവാഹിതനാണ്.
എംഎല്‍എ എംആര്‍ ഗാന്ധിയുടെ അനുയായി കണ്ണന്റെ മകന്‍ അമരീഷ് ആണ് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കില്‍ ‘നമ്പറുമായി’ സഞ്ചരിച്ച് വൈറലായത്. എംഎല്‍എയുടെ കൊച്ചുമകനാണ് എന്ന ബോര്‍ഡ് വെച്ച് നഗരത്തിലൂടെ കറങ്ങുന്ന അമരീഷിൻറെ ബൈക്കിന്റെ ചിത്രമെടുത്ത നാട്ടുകാര്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയായിരുന്നു.
Post Your Comments