പാലക്കാട്: ഡോക്ടർമാരെക്കുറിച്ച് പറയുമ്പോൾ പലർക്കും മോശം അനുഭവങ്ങൾ പലതും ഓർമ്മ വരാറുണ്ട്. എന്നാൽ മാതൃകാപരമായ ഒരൊറ്റ പ്രവർത്തനം കൊണ്ട് വൈറലായി മാറിയ ഒരു ഡോക്ടറിന്റെ ഇടപെടലുകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
Also Read:ക്രിസ്റ്റ്യാനോ വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനാകുന്നു
ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു പോകും വഴി താൻ ശുശ്രൂഷിച്ച രോഗിയെകണ്ട് വഴിയരുകിൽ കാർനിർത്തി, എക്സറേയും റിപ്പോർട്ടും പരിശോധിക്കുന്ന ഡോക്ടർ നമുക്കൊക്കെ അത്ഭുതം തന്നെയാണ്. പാലക്കാട് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തൃശൂര്‍ സ്വദേശി ഡോ.പി.അരുണാണ് ഇത്തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ജോലി സമയം കഴിഞ്ഞു, ഇനി അടുത്ത ഡോക്ടര്‍ പരിശോധിക്കും, അല്ലെങ്കില്‍ നാളെ വന്നാല്‍ നോക്കാമെന്ന് പറയുന്ന ഡോക്ടര്‍മാരെക്കുറിച്ചുള്ള പരാതിയാണ് പലപ്പോഴും കേള്‍ക്കുന്നത് അതിൽ നിന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതിനു ഡോക്ടർ അരുണിന് നന്ദി പറയുകയാണ് സാമൂഹ്യ മാധ്യമങ്ങൾ.
ഓട്ടോ ഡ്രൈവര്‍ ഗിരീഷ്കുമാർ പകർത്തിയ ദൃശ്യങ്ങളിലൂടെയാണ് ഡോക്ടർ അരുണിന്റെ നന്മ പുറം ലോകം അറിഞ്ഞത്. എന്നാൽ രോഗിയായതിനാല്‍ തന്റെ കടമ ചെയ്തുവെന്നതിനപ്പുറം തന്റെ പ്രവൃത്തിയില്‍ മറ്റ് പ്രത്യേകതകളില്ലെന്നാണ് ഡോക്ടര്‍ അരുണ്‍ ഈ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Post Your Comments