KeralaNattuvarthaLatest NewsNewsIndia

‘ഇതിഹാസം തീർത്ത നേതാ, പിണറായ് സഖാവ് രാജാ’, സോഷ്യൽ മീഡിയയിൽ തരംഗമായി യുവാവിന്റെ റീൽസ്

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള റീൽസ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഒരുവർഷം മുൻപ് പുറത്തിറങ്ങിയ ഇതിഹാസം തീർത്ത നേതാ എന്ന് തുടങ്ങുന്ന പാട്ടിൽ യുവാവ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read:സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു : ഇ​ന്ന് കൂ​ടി​യ​ത് 800 രൂ​പ

പാട്ടിറങ്ങിയത് വർഷങ്ങൾക്ക് മുൻപാണെങ്കിലും അത് ജനങ്ങളിലേക്ക് എത്താൻ പലപ്പോഴും റീൽസുകൾ സഹായിക്കാറുണ്ട് അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. സഖാവിനെ പുകഴ്ത്തിക്കൊണ്ടുള്ള അണികളുടെ പാട്ടിന് വലിയ സ്വീകാര്യതയും അതുപോലെ തന്നെ വിമർശനവുമാണ് വന്നുകൊണ്ടിരിക്കുന്നത്.

മതത്തെ പോലെ രാഷ്ട്രീയ പാർട്ടികളും തീവ്രമാകുന്നുവെന്നാണ് ഇതിനെതിരെ വിമർശനങ്ങൾ ഉയരുന്നത്. മതം ഇല്ലാത്ത കമ്മ്യൂണിസ്റ്റുകാരുടെ ദൈവമാണ് പിണറായിയെന്നും പലരും വിമർശിക്കുന്നു. താരാരാധന പാർട്ടിയുടെ ഭിന്നിപ്പിനും, തകർച്ചയ്ക്കും കാരണമാകുമെന്നും ചിലർ വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button