മുംബൈ: മറാത്ത സംവരണത്തിന് മഹാരാഷ്ട്ര ഹൈക്കോടതിയുടെ അംഗീകാരം. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കിയ നടപടിയാണ് മഹാരാഷ്ട്ര ഹൈക്കോടതി അംഗീകരിച്ചത്. മറാത്ത സമുദായത്തിന് 16 ശതമാനം സംവരണം അനുവദിച്ചതിനെ ചോദ്യം ചെയ്ത് നല്‍കിയ ഒന്നിലധികം ഹര്‍ജികളിലാണ് കോടതി വിധി. അതേസമയം 16 ശതമാനം സംവരണം അനുവദിച്ചത് 12-13 ശതമാനമായി കുറച്ചു.
2018 നവംബര്‍ 30നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മറാത്താ സമുദായത്തിന് സംവരണം അനുവദിച്ചത്. മറാത്താ സമുദായത്തെ പിന്നോക്ക വിഭാഗമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മറാത്താ വിഭാഗത്തിന് സംവരണം അനുവദിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ സംവരണം 68 ശതമാനമായിരുന്നു.
ഇതിനെതിരെ ചിലര്‍ കോടതിയെ സമീപിക്കുകയായിരുന്നു. മൊത്തം സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ രഞ്ജിത്ത് മൂര്‍, ഭാരതി ദാംഗ്‌രെ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Post Your Comments