മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കവി വരവരറാവു ഉള്‍പ്പെടെ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ മുംബൈ ഹൈക്കോടതി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകള്‍ വിശദീകരിച്ച് എങ്ങനെയാണു പൊലീസിനു വാര്‍ത്താസമ്മേളനം നടത്താന്‍ കഴിയുകയെന്നു കോടതി ചോദിച്ചു.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നതു തെറ്റാണെന്നും ജസ്റ്റിസ് ഭട്കര്‍ നിരീക്ഷിച്ചു. കേസ് സെപ്റ്റംബര്‍ ഏഴിനു പരിഗണിക്കും.’മോദി രാജ്’ അവസാനിപ്പിക്കാന്‍ രാജീവ് ഗാന്ധി വധം പോലൊരു സംഭവത്തിനായി, അറസ്റ്റിലായവര്‍ നിരവധി കത്തുകള്‍ കൈമാറിയിരുന്നുവെന്നും ഇവരുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നും എഡിജിപി പരംബീര്‍ സിങ് അവകാശപ്പെട്ടിരുന്നു.
കത്തിലെ ചില വിവരങ്ങളും എഡിജിപി പങ്കുവച്ചിരുന്നു. കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സതീഷ് ഗെയ്ക്ക്‌വാദ് എന്ന വ്യക്തി നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനം.
Post Your Comments