Latest NewsIndia

ഈ വിഭാഗത്തിന് സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തി

മും​ബൈ:  ​മറാ​ത്ത വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ഉറപ്പാക്കി കൊണ്ട് മ​ഹാ​രാ​ഷ്ട്രാ സ​ര്‍​ക്കാ​ര്‍ നി​യ​മം പാ​സാ​ക്കി. സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ല്‍ ഭ​ര​ണ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ ഒന്നിച്ച് കൂടിയാണ് സംവരണ ബില്‍ പാസാക്കിയത്. വി​ദ്യാ​ഭ്യാ​സ​ത്തി​ലും സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ലും 16 ശ​ത​മാ​നം സംവരണമാണ് ഈ വിഭാഗത്തിന് ലഭിക്കുക. മ​ഹാ​രാ​ഷ്ട്ര പി​ന്നാ​ക്ക വി​ഭാ​ഗ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിയമസഭയില്‍ ബില്‍ കൊണ്ട് വന്നിരുന്നത്.

50 ശതമാനം സംവരണമാണ് സുപ്രീംകോടതി അനുവദിച്ചിരുന്നത്. നിലവില്‍ 52 ശതമാനം പേര്‍ക്ക് സംവരണം ലഭിക്കുന്നുണ്ട്. മറാത്ത വിഭാഗത്തിന്‍റേത് കൂടിയാകുമ്പോള്‍ മഹാരാഷ്ട്രയിലെ മൊത്തത്തിലുളള സംവരണം 68 ശതമാനമാകും. ഭ​ര​ണ​ഘ​ട​ന​യു​ടെ 15(4), 16(4) അ​നുഛേ​ദ​പ്ര​കാ​ര​മു​ള്ള​ സം​വ​ര​ണാ​നു​കൂ​ല്യ​ത്തി​നാണ് മ​റാ​ത്താ വി​ഭാ​ഗം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സംവരണം ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് ഈ വിഭാഗത്തിന്‍റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് നിയമസഭയില്‍ വിഷയം ചര്‍ച്ചചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിയുടെ ജ​ന​സം​ഖ്യ​യി​ല്‍ 30 ശ​ത​മാ​നത്തോളമാണ് മറാത്തികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button