Latest NewsUAEGulf

യുഎഇയിൽ പണം തട്ടിയെടുക്കാൻ കാറിന് തീയിട്ട പ്രവാസി തൊഴിലാളികൾ പിടിയില്‍

ഫുജൈറ: പണം തട്ടിയെടുക്കാൻ കാറിന് തീയിട്ട പ്രവാസി തൊഴിലാളികൾ പിടിയില്‍.  രണ്ടു പേരെയും ഫുജൈറ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. ലേബര്‍ ക്യാമ്പിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന് തീയിട്ട് തൊഴിലാളികളുടെ ശ്രദ്ധ മാറ്റിയശേഷം ക്യാമ്പിനുള്ളില്‍ സൂക്ഷിച്ചിരുന്ന 4000 ദിര്‍ഹം മോഷ്ടിക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്.

പ്രതികളിലൊരാൾ കാറിന് തീയിട്ടു. കാര്‍ കത്തുന്നത് കണ്ട് ഓടികൂടിയ തൊഴിലാളികള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമൻ പണം സൂക്ഷിച്ചിരുന്ന മുറിയില്‍ കയറി അലമാര തുറന്ന് പണമെടുത്തു. ശേഷം ഇവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുമ്പോൾ ലേബര്‍ ക്യാമ്പിലെ തൊഴിലാളികളിലൊരാള്‍ പ്രതിയെ കാണുകയും മറ്റുള്ളവരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.

തുടർന് പോലീസെത്തി ഇവരുവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി. ഇവർ ചോദ്യം ചെയ്തപ്പോഴും കോടതിയില്‍ ഹാജരാക്കിയപ്പോഴും പ്രതികള്‍ കുറ്റ സമ്മതം നടത്തി. ജൂലൈയില്‍ കേസിന്റെ വിധി കോടതി പ്രസ്താവിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button