KeralaLatest News

തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് നാളെ: ജനവിധി തേടുന്നത് 130 പേർ

തിരുവനന്തപുരം•സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ നാളെ (27-ന്) നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 130 പേർ ജനവിധി തേടും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളിൽ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ ജില്ലയിൽ രണ്ട് നഗരസഭാ വാർഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓരോ നഗരസഭാ വാർഡിലെയും ഉപതിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്.
വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണൽ 28-ന് രാവിലെ 10-ന് നടക്കും.

വോട്ട് ചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പിന് ആറു മാസത്തിന് മുമ്പ് നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. ‘

തിരുവനന്തപുരം ജില്ലയിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ കോട്ടുക്കോണം(3), അമ്പൂരിയിലെ ചിറയക്കോട്(3), കാട്ടാക്കടയിലെ പനയംകോട്(3), കല്ലറയിലെ വെള്ളംകുടി(3), നാവായിക്കുളത്തെ ഇടമൺനില(4), മാറനല്ലൂരിലെ കുഴിവിള(3), കണ്ടല(3), കൊല്ലം ജില്ലയിൽ അഞ്ചൽ ഗ്രാമപഞ്ചായത്തിലെ മാർക്കറ്റ് വാർഡ്(3), കിഴക്കേകല്ലടയിലെ ഓണമ്പലം(3), കടയ്ക്കലിലെ തുമ്പോട്(3), ഇട്ടിവയിലെ നെടുംപുറം(4), പത്തനംതിട്ട ജില്ലയിൽ റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ നെല്ലിയ്ക്കമൺ(3), ആലപ്പുഴ ജില്ലയിൽ കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ മുത്തുപറമ്പ്(3), കായംകുളം മുനിസിപ്പാലിറ്റിയിൽ വെയർ ഹൗസ്(4), ചേർത്തല മുനിസിപ്പാലിറ്റിയിലെ റ്റി.ഡി. അമ്പലം വാർഡ്(3), മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ വെട്ടിയാർ(3), പാലമേൽ ഗ്രാമ പഞ്ചായത്തിലെ മുകുളവിള(3), കോട്ടയം ജില്ലയിൽ തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിലെ മോർകാട്(2), കരൂർ ഗ്രാമപഞ്ചായത്തിലെ വലവൂർ ഈസ്റ്റ്(3), മൂന്നിലവിലെ ഇരുമാപ്ര(3), പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ എലിക്കുളം(3), കിടങ്ങൂർ(3), മണിമല ഗ്രാമപഞ്ചായത്തിലെ പൂവത്തോലി(2), ഇടുക്കി ജില്ലയിലെ മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ആനക്കുളം നോർത്ത്(3), ഉപ്പുതറയിലെ കാപ്പിപ്പതാൽ(2), ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂർ(3), തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ മണക്കാട്(3), തൊടുപുഴ നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് വാർഡ്(3), എറണാകുളം ജില്ലയിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ നെല്ലാട്(3), നെല്ലിക്കുഴിയിലെ സൊസൈറ്റിപ്പടി(3), തൃശ്ശൂർ ജില്ലയിൽ പാഞ്ഞാൾ ഗ്രാമ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാറ്റുമുറി(3), കോലഴിയിലെ കോലഴി നോർത്ത്(3), പൊയ്യയിലെ പൂപ്പത്തി വടക്ക്(3), തളിക്കളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ(3), പാലക്കാട് ജില്ലയിൽ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ നാട്ടുകൽ(3), മലമ്പുഴയിലെ കടുക്കാക്കുന്നം ഈസ്റ്റ്(3), മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ കളപ്പാറ(2), ആനക്കയത്തെ നരിയാട്ടുപാറ(2), ആലിപ്പറമ്പിലെ വട്ടപ്പറമ്പ്(2), പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കീഴ്ച്ചിറ(3), മംഗലം ഗ്രാമപഞ്ചായത്തിലെ കൂട്ടായി ടൗൺ(2), കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം(3), വയനാട് ജില്ലയിലെ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മാണ്ടാട്(5), കണ്ണൂർ ജില്ലയിലെ ധർമ്മടം ഗ്രാമപഞ്ചായത്തിലെ കോളനി കിഴക്കേപാലയാട്(3) എന്നീ വാർഡുകളിലായിട്ടാണ് 130 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button