ചെന്നൈ: പുതുച്ചേരി കാമരാജ് നഗർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ജയം. 7,171 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ ജോൺ കുമാർ ജയിച്ചത്. ജോൺകുമാർ 14,782 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി എൻആർ കോൺഗ്രസിന്റെ എസ്. ഭുവനേശ്വർ 7,611 വോട്ടുകൾ മാത്രമേ നേടിയൊള്ളു.
Congress-DMK candiate for by-poll to Kamaraj Nagar constituency, John Kumar: I thank people for giving a big mandate and making me win. My first priority will be to provide basic necessities to people. I also congratulate my opponents who worked hard but couldn't win #puducherry pic.twitter.com/DjFjIKJ7yS
— ANI (@ANI) October 24, 2019
തമിഴ്നാട്ടിലെ നങ്കുനേരി, വിക്രവാണ്ടി നിയമസഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുന്നു. ഇരു മണ്ഡലങ്ങളിലും ഭരണകക്ഷിയായ എഐഎഡിഎംകെ സ്ഥാനാർഥികൾ മുന്നിലെന്നാണ് വിവരം. വിക്രവണ്ടിയിൽ എഐഎഡിഎംകെ സ്ഥാനാർഥി എം.ആർ. മുത്തമിഴ്സെൽവൻ 16,700 ലേറെ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. നങ്കുനേറിയിൽ വി.നാരായണൻ 4300ലധികം വോട്ടുകൾക്കു മുന്നിലാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. എക്സിറ്റ് പോൾ പ്രവചനം ശരിവെക്കുന്ന തരത്തിലുള്ള പ്രകടനമാണ് നടക്കുന്നത്.
Also read : ലൈംഗികാതിക്രമം സഹിക്കവയ്യാതെ യുവാവ് സ്വവര്‍ഗാനുരാഗിയായ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി
Post Your Comments