Latest NewsNewsIndia

ജാര്‍ഖണ്ഡ്: സ്ഥിരതയില്ലാതെ ലീഡ് നില: ഏറ്റവും ഒടുവിലെ ലീഡ് നില ഇങ്ങനെ

റാഞ്ചി•ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോ​ട്ടെ​ണ്ണ​ല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലീഡ് നില മാറി മറിഞ്ഞ് ലീഡ് നില. ഒരു ഘട്ടത്തില്‍ 43 സീറ്റുകളിലേക്ക് മുന്നേറിയ മഹാസഖ്യം ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 41 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഒരു ഘട്ടത്തില്‍ മഹാസഖ്യം 39 സീറ്റുകളിലേക്ക് പോയിരുന്നു. 29 സീറ്റുകളില്‍ ലീഡ് നേടിയ ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയായി തുടരുന്നു.

മഹാസഖ്യത്തില്‍ ജെ.എം.എം 23 സീറ്റുകളിലും കോണ്‍ഗ്രസ് 13 സീറ്റുകളിലും ആര്‍.ജെ.ഡി 5 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ജെ.വി.എം (പി) 4 സീറ്റുകളിലും എ.ജെ.എസ്.യു.പി 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

81 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 42 സീറ്റുകളാണ് വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button