മുംബൈ: മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടി സിപിഎം. താനെ മേഖലയില്‍ പല്‍ഗാര്‍ ജില്ലയിലെ, പാല്‍ഗാര്‍ ലോക്സഭ സീറ്റില്‍ ഉള്‍പ്പെടുന്ന ഡഹാണു സീറ്റില്‍ സിപിഎം നേതാവ് വിനോദ് ഭിവാ നികോലെയാണ് വിജയിച്ചത്. ബിജെപി എംഎൽഎ ആയിരുന്ന നാരെ പാസ്കലിനെ 4231 വോട്ടിനു തോൽപ്പിച്ചാണ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് സിപിഎം നേടിയത്.
Also read : പുതിയ ആളുകള്‍ എല്‍ഡിഎഫിനൊപ്പം വരുന്നതു തടയാന്‍ യുഡിഎഫ് നടത്തിയ ശ്രമം പാളി; മുഖ്യമന്ത്രി പിണറായി വിജയൻ
എംഎന്‍എസ് സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്. മുംബൈ നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ മണ്ഡലത്തില്‍ കൂടുതലും ആദിവാസി വിഭാഗങ്ങളാണ് ഉള്ളത്. ഒരു കാലത്ത് ഇടതുകോട്ടയായിരുന്ന ഈ മണ്ഡലത്തില്‍ 2004,2009 തെരഞ്ഞെടുപ്പുകളില്‍ എന്‍സിപിയാണ് ജയിച്ചത്. ശേഷം 2014 ല്‍ ബിജെപി ഈ സീറ്റ് പിടിച്ചെടുത്തു. അതോടൊപ്പം തന്നെ സിപിഎമ്മിന്‍റെ ഏക സീറ്റായിരുന്ന കല്‍വാന്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു. കിസാന്‍ ലോംഗ് മാര്‍ച്ചില്‍ നായകനായ ജിവ പാണ്ഡു ഗാവിത്ത് ആണ് ഇവിടെ തോറ്റത്. മഹാരാഷ്ട്രയില്‍ ആകെ 4 സീറ്റിലാണ് സിപിഎം ഇത്തവണ മത്സരിച്ചത്.
Post Your Comments