തിരുവനന്തപുരം : എന്‍എസ്എസ് കരയോഗം ഓഫീസിന് നേരെ ചാണകമെറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ പിടിയിൽ. തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസിന് നേർക്കാണ് ചാണകമെറിഞ്ഞത്.സംഭവത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മധുസൂദനനെ മ്യൂസിയം പോലീസ് പിടികൂടി. വട്ടിയൂർകാവിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയായിരുന്നു ആക്രമണം. യുഡിഎഫിന്റെ തോൽവിക്ക് പിന്നാലെയുണ്ടായ ദേഷ്യത്തില്‍ ബോധപൂര്‍വ്വം ചാണകമെറിയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സമീപവാസിയായ മധുസൂദനന്‍ കരയോഗം ഓഫീസിന് മുന്നിലെ റോഡില്‍ നിന്നാണ് ചാണകമെറിഞ്ഞതെന്നും ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Also read : വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും ഉപതിരഞ്ഞെടുപ്പ് വിജയം : പ്രതികരണവുമായി കോടിയേരി
ശാസ്തമംഗലം ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും തിരുവനന്തപുരം മേയറുമായ വി.കെ.പ്രശാന്താണ് ജയിച്ചത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തായിരുന്നു എൽഡിഎഫ് ഇത്തവണ അട്ടിമറി ജയമാണ് നേടിയത്. യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാർ രണ്ടാം സ്ഥാനത് എത്തിയപ്പോൾ എൻഡിഎ സ്ഥാനാർഥി എസ്.സുരേഷ് മൂന്നാം സ്ഥാനത്തായി. 2011 മുതല്‍ കോണ്‍ഗ്രസ് കെ.മുരളീധരനിലൂടെ നിലനിര്‍ത്തി വന്ന മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്.
Post Your Comments