തിരുവനന്തപുരം: സംസ്ഥാനത്തു നടന്ന ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവിലും, കോന്നിയിലും ഇടതുപക്ഷത്തിന്റെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതു സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് രണ്ടു മണ്ഡലങ്ങളിലെ വിജയം. എല്‍ ഡി എഫിനുണ്ടായ തിളക്കമാര്‍ന്ന വിജയത്തിന് മങ്ങലേല്‍പിച്ച സംഭവമാണ് അരൂരിലെ പരാജയം. പരാജയത്തിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി പ്രത്യേകമായി പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.
Also read : ചതിച്ചത് മഴ; ഭൂരിപക്ഷം കുറഞ്ഞതിന് മഴയെ കുറ്റപ്പെടുത്തി ഹൈബി ഈഡന്‍
ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയം നേടിയ മണ്ഡലങ്ങളിൽ രണ്ടിടത്താണ് എല്‍ ഡി എഫിന് വിജയിക്കാനായത്. മുൻപ് നടന്ന പാലാ ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ഇടതുമുന്നണിക്ക് വിജയിക്കാന്‍ സാധിച്ചു. വട്ടിയൂര്‍ക്കാവ്,കോന്നി എന്നീ മണ്ഡലങ്ങൾ രൂപം കൊണ്ടതിനു ശേഷവും ഇടതുമുന്നണി വിജയിച്ചിരുന്നില്ല. എന്നാല്‍ ഇവിടങ്ങളില്‍ ഇത്തവണ വിജയിക്കാന്‍ സാധിച്ചു. പ്രതിപക്ഷം സ്വീകരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരായുള്ള, നശീകരണ സമീപത്തിനെതിരായ ജനങ്ങളുടെ പ്രതികരമാണിതെന്നുംമതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ അടിത്തറ കേരളത്തില്‍ ശക്തമാണെന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിച്ചിരിക്കുന്നെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തും കോന്നിയില്‍ അഡ്വ. കെ യു ജനീഷ് കുമാറുമാണ് മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചത്.
Post Your Comments