Latest NewsIndia

അടിയന്തരാവസ്ഥയെ തീവ്രമായും ധീരമായും നേരിട്ടവരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ തീവ്രമായും ധീരമായും നേരിട്ടവരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂട്ടത്തില്‍ അടിയന്തരവാസ്ഥയെക്കുറിച്ചുള്ള വിവരണങ്ങളടങ്ങിയ വീഡിയോയും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അടിയന്തരാവസ്ഥയുടെ 44-ാം വാര്‍ഷികം ചര്‍ച്ചയാക്കിയതായിരുന്നു ബിജെപി.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രതികരിച്ചു. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്ത് സൂപ്പര്‍ അടിയന്തരാവസ്ഥയാണ് കണ്ടതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മുന്നോട്ട് പോകണമെന്നും മമത ആവശ്യപ്പെട്ടു. 1975 ജൂണ്‍ 25 നാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 21 മാസം നീണ്ട് നിന്ന അടിയന്തരാവസ്ഥ 1977 ലാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button