UAELatest News

ജീവനക്കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു: പ്രവാസി പിടിയില്‍

യുവതി ദുബായില്‍ എത്തിയപ്പോള്‍ 43-കാരനായ പ്രവാസി തന്നെയാണ് യുവതിയെ കൂട്ടാനെത്തിയത്

ദുബായ്: ജീവനക്കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ദുബായില്‍ പ്രവാസിയെ അറസ്റ്റ് ചെയ്തു. 43-കാരനായ ഏഷ്യക്കാരനാണ് അറസ്റ്റിലായത്. ഓഫീസിലെ സെക്രട്ടറിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ഇയാളെ അജ്മന്‍ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു.

ആരോ പറഞ്ഞറിഞ്ഞതിനെ തുടര്‍ന്നാണ് 23 കാരിയായ യുവതി ദുബായിലുള്ള പ്രതിയുടെ ഓഫീസില്‍ ജോലി തേടി എത്തിയത്. ദുബായ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലേയ്ക്ക് സെക്രട്ടറിയെ തേടുകയായിരുന്നു ഇയാള്‍. വളരെ ആഘര്‍ഷകമായ ശമ്പളമാണ് ജോലിക്ക് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നത്. പിന്നീട് ഔദ്യോഗിക കാര്യങ്ങള്‍ക്കായി യുവതിയുടെ ചിത്രവും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും അയച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതിയെ ജോലിയില്‍ നിയമിച്ചു കൊണ്ട് വിസയും വിമാന ടിക്കറ്റും ഇയാള്‍ അയച്ചു നല്‍കി.

യുവതി ദുബായില്‍ എത്തിയപ്പോള്‍ 43-കാരനായ പ്രവാസി തന്നെയാണ് യുവതിയെ കൂട്ടാനെത്തിയത്. തുടര്‍ന്ന് യുവതിയെ ഇയാള്‍ അജ്മനിലുള്ള ഫ്‌ളാറ്റിലേയ്ക്ക് കൂട്ടി കൊണ്ടു പോയി.

മറ്റൊരു താമസ സ്ഥലം ശരിയാകുന്നതുവരെ ഇവിടെ താമസിക്കാനും പ്രതി യുവതിയോട് ആവശ്യപ്പെട്ടു. പിന്നീട് മൂന്നു ദിവസങ്ങള്‍ക്കു ശേഷം ജ്യൂസില്‍ മദ്യം കലര്‍ത്തി യുവതിയെ കൊണ്ട് നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അവിടെ നിന്നും രക്ഷപ്പെട്ടോടിയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button