ന്യൂഡല്‍ഹി: പീഡനത്തിനിരയായ പെൺകുട്ടിയെ അപമാനിച്ച കേസിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ ഒരാഴ്ചയായിട്ടും നടപടി എടുക്കാത്തതിനെ ചോദ്യം ചെയ്ത് കേന്ദ്ര ശിശുക്ഷേമ വകുപ്പ്. സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ഫേസ്ബുക്ക് അധികൃതരോട് നേരിട്ട് ഹാജരാകാനാണ് കേന്ദ്ര ശിശുക്ഷേമ വകുപ്പിന്റെ നിർദ്ദേശം.
Also Read:ഹണ്ട്രഡ് ലീഗിന്റെ അടുത്ത സീസണിൽ ഇന്ത്യൻ താരങ്ങളും
ഡല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ വകുപ്പ് കഴിഞ്ഞയാഴ്ച ഫേസ്ബുക്കിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഫേസ്ബുക്ക് ഇക്കാര്യത്തില്‍ ഒരു നടപടിയും എടുക്കാത്തതിനെ തുടര്‍ന്നാണ് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ വകുപ്പ് ഫേസ്ബുക്കിന് രണ്ടാമത്തെ നോട്ടീസ് അയച്ചിരിക്കുന്നത്.
കേന്ദ്ര ശിശുക്ഷേമ വകുപ്പിന്റെ ജന്‍പഥിലുള്ള ഓഫീസില്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നേരിട്ട് ഹാജരാകുകയോ വീഡിയോ കോണ്‍ഫറസ് വഴി രാഹുലിനെതിരെ എടുത്ത നടപടികള്‍ വിശദീകരിക്കുകയോ വേണമെന്നാണ് നോട്ടീസിലെ ആവശ്യം.
അതേസമയം, ട്വിറ്ററിനും ഇതേ നോട്ടീസ് കേന്ദ്ര ശിശുക്ഷേമ വകുപ്പ് അയച്ചിരുന്നു. അതിനെതുടർന്ന് ട്വിറ്റർ രാഹുലിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് രാഹുലിന് അക്കൗണ്ട് തിരിച്ചു കിട്ടിയത്.
Post Your Comments