ഒരു നായ്‍ക്കുള്ള മൂക്കിലെ പ്രിന്‍റുകള്‍ മറ്റൊരു നായക്ക് അതുപോലെ ഉണ്ടാകില്ല. അതായത് മുഴുവന്‍ നായകളുടെയും മൂക്കിലെ അടയാളങ്ങള്‍ വ്യത്യസ്‍തമായിരിക്കും. നായകളെ തിരിച്ചറിയാന്‍ ഏറ്റവും എളുപ്പമുള്ള വഴിയാണിത്. രണ്ട് മനുഷ്യര്‍ക്ക് ഒരേ കൈവിരലടയാളം ഇല്ലെന്ന് പറയുമ്പോള്‍, നായ്‍ക്കളുടെ കാര്യമെടുത്താല്‍ അവരുടെ വിരലടയാളം മൂക്കാണ്. വിരലടയാളം പോലെ തോന്നിക്കുന്ന ഒരുപാട് വരകളും കുറികളും നിങ്ങള്‍ക്ക് നായ്‍ക്കളുടെ മൂക്കില്‍ കാണാം.
മറ്റുരാജ്യങ്ങളില്‍ നായക്കുട്ടികളെ തിരിച്ചറിയാനുള്ള എളുപ്പ അടയാളമായി മൂക്കിലെ അടയാളങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് കാനഡയില്‍ 1938 മുതല്‍ ഈ രീതി നിലവിലുണ്ട്. നിങ്ങളുടെ നായക്കുട്ടിയെ കാണാതെ പോയാലോ കഴുത്തിലെ കോളര്‍ നഷ്‍ടപ്പെട്ട് മറ്റാരുടെയെങ്കിലും കൈയ്യില്‍ എത്തിയാലോ എളുപ്പം നായക്കുട്ടിയുടെ ഉടമസ്ഥത തെളിയിക്കാന്‍ നിങ്ങള്‍ക്ക് മൂക്കിലെ പ്രിന്‍റുകള്‍ തെളിവായി ഉന്നയിക്കാം.
വളരെ എളുപ്പത്തില്‍ മൂക്കിലെ രേഖകള്‍ ഉടമസ്ഥന് പകര്‍ത്തിയെടുക്കാം. നായക്കുട്ടിയെ വേദനിപ്പിക്കുക പോലും വേണ്ട. മൂക്കിലെ പാടുകളുടെ ഫോട്ടോ എടുത്ത് സൂക്ഷിച്ചാലും അത് പിന്നീട് തെളിവായി ഉപയോഗിക്കാം. അല്ലെങ്കില്‍ കടലാസിലേക്ക് മൂക്കിലെ രേഖ മഷിവച്ച് പകര്‍ത്തിയാലും മതി.
Post Your Comments