മോറിസ്ടൗണ്‍: വിവാഹം കഴിഞ്ഞ് 30 സെക്കന്റിനുള്ളില്‍ തന്റെ കടിഞ്ഞൂല്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി. കുഞ്ഞ് ജനിക്കുന്നതിന് 30 സെക്കന്റ് മുമ്പാണ് മൈക്കിള്‍ മരിയയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്. മോറിസ്ടൗണിലെ മെഡിക്കല്‍ സെന്ററില്‍ മെയ് 27നാണ് ഇരുവരും വിവാഹിതരായതെന്ന് എന്‍ബിസി ന്യൂയോര്‍ക്ക് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മരിയ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിന് മുമ്പ് വിവാഹം ചെയ്യണമെന്നുള്ളത് വളരെ പെട്ടെന്നുണ്ടായ തീരുമാനമായിരുന്നുവെന്നും അതിനാലാണ് മെഡിക്കല്‍ സെന്ററില്‍ വെച്ച് വിവാഹിതരായതെന്നും മൈക്കിള്‍ പറയുന്നു.
കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാക്കള്‍ പ്രതിശ്രുത വരനും വധുവുമാണെന്ന് രേഖപ്പെടുത്താതിരിക്കാന്‍ വേണ്ടിയാണ് ഈ ദമ്പതികള്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. മരിയയെ സിസേറിയന് കയറ്റുന്നതിന് 30 സെക്കന്റ് മുമ്പായിരുന്നു പുരോഹിതന്‍ ഇവരുടെ വിവാഹം നടത്തിയത്. വളരെ അടുത്ത സുഹൃത്തുക്കളും ചില ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിന് എത്തിയതെന്നും മൈക്കിള്‍ പറയുന്നു.
സാധാരണ വിവാഹങ്ങളിലേത് പോലെ പൂക്കളും വിവാഹ വാഗ്ദാനവുമൊക്കെ തങ്ങളുടെ വിവാഹ ചടങ്ങിലും ഉണ്ടായിരുന്നുവെന്നും മൈക്കിള്‍ പറയുന്നു. സിസേറിയന് പോകുന്നതിന് മുമ്പ് വിവാഹശേഷമുള്ള ആദ്യ ചുംബനവും ഇവര്‍ കൈമാറി. വിവാഹം കഴിഞ്ഞ് 30 സെക്കന്റിനുള്ളില്‍ തന്നെ മരിയയെ ഓപ്പറേഷന്‍ തീയറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മരിയയ്ക്ക് ഉടന്‍ തന്നെ അടിയന്തരമായി സിസേറിയന്‍ നടത്തി. വിവാഹത്തെ കുറിച്ച് തങ്ങള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും തികച്ചും അപ്രതീക്ഷിതമായ തീരുമാനമായിരുന്നു അതെന്നും ഈ ദമ്പതികള്‍ പറയുന്നു. അതിമനോഹരമായിരുന്നു ആ നിമിഷമെന്നും മരിയ വളരെ സന്തോഷത്തിലാണെന്നും മൈക്കിള്‍ പറഞ്ഞു. മരിയ ഒരു ആണ്‍ കുഞ്ഞിനാണ് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മൈക്കിള്‍ പറഞ്ഞു.
Post Your Comments