Latest NewsIndiaNews

വിവാഹത്തിന് പടക്കം പൊട്ടിച്ചു : ചടങ്ങിനെത്തിയയാള്‍ വധുവിന്റെ ആളുകളുടെ മുകളിലേക്ക് കാറോടിച്ചുകയറ്റി

കാർ നിർത്തിയിടാനായി ഉദ്ദേശിച്ച സ്ഥലത്ത് പടക്കം പൊട്ടിച്ചുവെന്നാരോപിച്ചാണ് ഇയാൾ കലഹിച്ചത്

ജയ്പുർ: വിവാഹച്ചടങ്ങിനിടെ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടയിൽ വരനൊപ്പമെത്തിയയാള്‍ ഏഴ് പേരുടെ മുകളിലേക്ക് കാർ ഓടിച്ചുകയറ്റി. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം.

വരനും ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടുന്ന ഘോഷയാത്ര വധുവിന്റെ ഗ്രാമത്തിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചിരുന്നു. കാർ നിർത്തിയിടാനായി ഉദ്ദേശിച്ച സ്ഥലത്ത് പടക്കം പൊട്ടിച്ചുവെന്നാരോപിച്ചാണ് ഇയാൾ കലഹിച്ചത്. വഴക്ക് രൂക്ഷമായതോടെ പ്രതി മുന്നില്‍ നിന്നിരുന്നവരുടെ മുകളിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ ഏഴുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ ജയ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പ്രതി കാറുമായി രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button