Latest NewsIndia

വിമാനം വാങ്ങിയതില്‍ അഴിമതി: വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരേ സിബിഐ കേസെടുത്തു

കേസിന്റെ ഭാഗമായി ഭണ്ഡാരിയുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും ഡല്‍ഹിയിലേയും പരിസരപ്രദേശങ്ങളിലെയും വീടുകളിലും ഓഫീസുകളിലും സി.ബി.ഐ. വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു

ന്യൂ ഡല്‍ഹി: 2009ല്‍ 75 പിലാറ്റസ് പരിശീലനവിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് 350 കോടി രൂപയുടെ അഴിമതി നടന്നുവെന്ന കേസില്‍ വ്യോമസേന, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ് എടുത്തു. കാരറിലെ ഇടനിലക്കാര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. ഓഫ്സെറ്റ് ഇന്ത്യ സൊലൂഷന്‍സ് ഡയറക്ടര്‍മാരായ സഞ്ജയ് ഭണ്ഡാരി, ബിമല്‍ ഡാരന്‍ എന്നിവരാണു പ്രതിപ്പട്ടികയിലുള്ള ഇടനിലക്കാര്‍. കൂടാതെ പിലാറ്റസ് എയര്‍ക്രാഫ്റ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുത്തു. സ്വിറ്റ്‌സര്‍ലാന്‍ഡ് ആണ് പിലാറ്റസ് എയര്‍ക്രാഫ്റ്റ് ലിമിറ്റഡിന്റെ ആസ്ഥാനം.

കേസിന്റെ ഭാഗമായി ഭണ്ഡാരിയുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും ഡല്‍ഹിയിലേയും പരിസരപ്രദേശങ്ങളിലെയും വീടുകളിലും ഓഫീസുകളിലും സി.ബി.ഐ. വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം റോബര്‍ട്ട് വദ്രയ്ക്കുവേണ്ടി ബിനാമി പേരില്‍ ലണ്ടനില്‍ വീടുവാങ്ങിയ കേസിലും അന്വേഷണം നേരിടുന്ന വ്യക്തിയാണു ഭണ്ഡാരി.

കരാര്‍ നേടിയെടുക്കുന്നതിനായി ണ്ഡാരിയും ബിമല്‍ ഡാരനും പിലാറ്റസ് എയര്‍ക്രാഫ്റ്റ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടതായി സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. 2008-ലെ പ്രതിരോധ സംഭരണ നടപടിച്ചട്ടത്തിനു വിരുദ്ധമായി ഇരുകമ്പനികളും 2010-ല്‍ സര്‍വീസ് പ്രൊവൈഡര്‍ കരാറില്‍ ഒപ്പിട്ടു. തുടര്‍ന്ന് ചാര്‍ട്ടേഡ് ബാങ്ക് ഡല്‍ഹി ശാഖയിലെ ഓഫ്സെറ്റ് ഇന്ത്യ സൊലൂഷന്‍സിന്റെ അക്കൗണ്ടില്‍ പിലാറ്റസ് എയര്‍ക്രാഫ്റ്റ് അഞ്ചു കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട്, ഓഫ്സെറ്റ് ഇന്ത്യ സൊലൂഷന്‍സിന്റെ അക്കൗണ്ടുകളില്‍ 350 കോടി രൂപയും നിക്ഷേപിച്ചെന്നുമാണ് സിബിഐയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button