അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും. മത്സരത്തിന് മുമ്പ് എയര്‍ഫോഴ്സിലെ സൂര്യ കിരണ്‍ എയ്റോബാറ്റിക് ടീമിന്റെ എയര്‍ ഷോ നടക്കും. മത്സരത്തിനിടെ സംഗീത സംവിധായകന്‍ പ്രീതത്തിന്റെ പ്രകടനം നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം.
ഫൈനല്‍ മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും പങ്കെടുക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഓഫീസ് അറിയിച്ചു. ടോസിന് ശേഷം വ്യോമസേനയുടെ ഒമ്പത് വിമാനങ്ങള്‍ എയര്‍ഷോ നടത്തും. ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഒരു ഫ്ലൈ പാസ്റ്റ് നടക്കും.
സ്ത്രീധനത്തിന്റ പേരില്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലി, ഭര്‍ത്താവ് ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കേസ്
മത്സരത്തിന് മുന്നോടിയായി ഗുജറാത്ത് മുഖ്യമന്ത്രി വെള്ളിയാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് സുരക്ഷ, ശുചിത്വം, ട്രാഫിക് മാനേജ്‌മെന്റ് ക്രമീകരണങ്ങളുടെ സമഗ്രമായ അവലോകനം നടത്തി.
Post Your Comments