ഡൽഹി: വ്യോമസേനയ്ക്ക് കരുത്തേകി ഭാരതം തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജോധ്പൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് ഹെലികോപ്റ്ററുകള്‍ വ്യോമസേനയ്ക്ക് കൈമാറി.
പ്രതിരോധ നിര്‍മ്മാണ മേഖലയിലെ ഇന്ത്യയുടെ കഴിവ് പ്രതിഫലിപ്പിക്കുന്ന സുപ്രധാന സന്ദര്‍ഭമാണിതെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, ഐഎഎഫ് ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
തുടർന്ന്, ജോധ്പൂര്‍ എയര്‍ബേസില്‍ തിങ്കളാഴ്ച മുതല്‍ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ വിന്യസിച്ചു. നേരത്തെ ധ്രുവ്, രുദ്ര എന്നീ പേരിലുള്ള ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ സൈന്യത്തിന്റെ ഭാഗമായി മാറിയിരുന്നു. ‘പ്രചണ്ഡ്’ ഹെലികോപ്റ്ററുകള്‍ നിലവില്‍ വരുന്നതോടെ വ്യോമസേനയുടെ പോരാട്ട വീര്യത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി.
അഗളിയിൽ വ്യാപാര സമുച്ചയത്തിനകത്ത് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് ‘പ്രചണ്ഡ്’ ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ എൽസിഎച്ച് അതിര്‍ത്തിയില്‍ ഇന്ത്യയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് ഇവ.
‘ആക്രമണ ഹെലികോപ്ടറുടെ ആവശ്യം ദീര്‍ഘനാളായി നിലനിന്നിരുന്നു. 1999 കാര്‍ഗില്‍ യുദ്ധകാലത്ത് അതിന്റെ ആവശ്യകത ഗൗരവമായി അനുഭവപ്പെട്ടിരുന്നു. രണ്ട് പതിറ്റാണ്ടായുള്ള ഗവേഷണത്തിന്റേയും വികസനത്തിന്റേയും ഫലമാണിത്. പ്രതിരോധ ഉത്പാദനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഐഎഎഫിലേക്കുള്ള പ്രചണ്ഡിന്റെ പ്രവേശനം,’രാജ്നാഥ് സിംഗ്വ്യക്തമാക്കി.
‘പ്രചണ്ഡ്’ ഹെലികോപ്റ്ററിന്റെ പ്രത്യേകതകള്‍ ഇവയാണ്;
നൂതന സാങ്കേതിക വിദ്യ ഉപോയോഗിച്ച് തദ്ദേശീയമായി രൂപകല്പന ചെയ്തിരിക്കുന്ന ഈ ഹെലികോപ്റ്ററിന് ശത്രു രാജ്യങ്ങള്‍ക്ക് കിടപിടിക്കാൻ കഴിയാത്ത മറ്റു ചില പ്രത്യേകതകളുണ്ട്. ഉദാഹരണത്തിന്, എല്‍സിഎച്ച് രണ്ട് എഞ്ചിന്‍ ഹെലികോപ്റ്ററാണ്. അതില്‍ ഒരു പൈലറ്റും ഗണ്ണറും ഇരിക്കുന്നു. മണിക്കൂറില്‍ 268 കി.മീ വേഗതയില്‍ പറക്കാന്‍ കഴിവുള്ള ഹെലികോപ്റ്ററിന്റെ റേഞ്ച് 550 കി.മീ. ആണ്.
അറ്റ്ലസ് രാമചന്ദ്രന്‍ കോവിഡ് ബാധിതനായിരുന്നെന്ന് പരിശോധനാ ഫലം: സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
ഈ ഹെലികോപ്റ്ററിന് 3 മണിക്കൂര്‍ 10 മിനിറ്റ് തുടര്‍ച്ചയായി പറക്കാന്‍ കഴിയും. 16,000 അടി ഉയരത്തില്‍ വരെ പറക്കാനും ഇതിന് കഴിയും. മഞ്ഞുമലകളില്‍ മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മരുഭൂമിയിലെ 50 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയിലും ഇത് കാര്യക്ഷമമായി പ്രവര്‍ത്തിക്കും.
ഏത് കാലാവസ്ഥയിലും പറക്കാനുള്ള കഴിവുള്ളതാണ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍. ഫോര്‍വേഡ് ഇന്‍ഫ്രാറെഡ് സെര്‍ച്ച്, സിസിഡി ക്യാമറ, തെര്‍മല്‍ വിഷന്‍, ലേസര്‍ റേഞ്ച് ഫൈന്‍ഡര്‍ എന്നിവയും എല്‍സിഎച്ച് സജ്ജീകരിച്ചിരിക്കുന്നു. ആകാശത്ത് നിന്ന് ശത്രുക്കളെ നിരീക്ഷിക്കാന്‍ ഇത് സഹായിക്കുന്നു.
Post Your Comments