ഡല്‍ഹി: യൂറോപ്യന്‍ വിമാന നിര്‍മ്മാതാക്കളായ എയര്‍ബസും ടാറ്റയുടെ പ്രതിരോധ നിര്‍മ്മാണ വിഭാഗമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസും കൈകോര്‍ക്കുന്നു. ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ നിര്‍മ്മിക്കാനാണ് ഇരു കമ്പനികളും ഒന്നിക്കുന്നത്.
ഗുജറാത്തിലെ വഡോദരയിൽ നിലവില്‍ വരുന്ന നിര്‍മ്മാണ പ്ലാന്റിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ആദ്യമായാണ് സി- 295 എയര്‍ ക്രാഫ്റ്റ് യൂറോപ്പിന് പുറത്ത് നിര്‍മ്മിക്കുന്നത്.
‘അകത്തോട്ട് തള്ളിയ ചേട്ടന്‍ ഇവിടെ ഒക്കെ ഉണ്ടല്ലോ അല്ലേ?’ ‘കം ബാക്’ വീഡിയോയുമായി വീണ്ടും മീശക്കാരന്‍
വ്യോമസേനയിലെ പഴക്കംചെന്ന അവ്‌റോ- 748 വിമാനങ്ങള്‍ക്കു പകരമായി സി- 295 എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്നതിനായി 2021 സെപ്റ്റംബറിലാണ് എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസുമായി ഏകദേശം 21,000 കോടിയുടെ കരാര്‍ ഇന്ത്യ ഒപ്പിട്ടത്. 56 സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ ക്രാഫ്റ്റുകള്‍ വാങ്ങുന്നതിനായാണ് കരാർ.
നാല് വര്‍ഷത്തിനകം ആദ്യത്തെ 16 എയര്‍ക്രാഫ്റ്റുകള്‍ ‘ഫ്‌ളൈ എവേ’ കണ്ടീഷനില്‍ എയര്‍ബസ് ഇന്ത്യക്ക് കൈമാറുമെന്നും എയര്‍ബസും ടി.എ.എസ്.എല്ലുമായുള്ള വ്യാപാര സഹകരണത്തിന്റെ ഭാഗമായി ബാക്കിയുള്ള 46 എയര്‍ ക്രാഫ്റ്റുകള്‍ ടി.എ.എസ്.എല്‍. ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും കരാറിൽ പറയുന്നു.
Post Your Comments